ബി.എസ്.എഫില്‍ 110 ഒഴിവ്

ബി.എസ്.എഫില്‍ 110 ഒഴിവ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) പാരാമെഡിക്കൽ, വെറ്ററിനറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രുപ്പ് ബി, സി. തസ്തികകളിലായി 110 ഒഴിവുണ്ട്. ഇതിൽ 37 ഒഴിവ് എസ്.ഐ.റാങ്കിലുള്ള സ്റ്റാഫ് നഴ്സ് തസ്തികയിലാണ്. എ.എസ്.ഐ. (ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ)- 1, എ.എസ്.ഐ-(ലാബ് ടെക്നീഷ്യൻ)- 28, സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ)-9, എച്ച്.സി. (വെറ്ററിനറി)-25, കോൺസ്റ്റബിൾ (കെന്നൽമാൻ)-9 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവുകൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്.ഐ.(സ്റ്റാഫ് നഴ്സ്, എച്ച്.സി. (വെറ്ററിനറി), സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ തസ്തികകളിൽ 10 ശതമാനം ഒഴിവുകൽ വിമുക്തഭടർക്കുള്ളതാണ്.

എസ്.ഐ. (സ്റ്റാഫ് നഴ്സ്): പ്ലസ് ടു/ തത്തുല്യം, ജനറൽ നഴ്സിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, സ്റ്റേറ്റ്/ സെൻട്രൽ നഴ്സിങ് കൗൺസിലിൽ ജനറൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിസ്ട്രേഷൻ. അഭിലഷണീയം: ട്യൂബർകുലോസിസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, സിസ്റ്റർ ട്യൂട്ടർ, പബ്ലിക് ഹെൽത്ത്, പീഡിയാട്രിക്, സൈക്യാട്രി എന്നിവയുമായി ബന്ധപ്പട്ടെ പ്രവർത്തന പരിചയം അഭിലഷണീയമാണ്. പ്രായം 21-30 വയസ്സ്. ശമ്പളം 35,400-1,12,400 രൂപ.

എ.എസ്.ഐ. (ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ): സയൻസ് വിഷയം ഉൾപ്പെട്ട പ്ലസ് ടു/ തത്തുല്യവും ഓപ്പറേഷൻ ടെക്നിക്കിൽ ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തിൽ സർട്ടിഫിക്കറ്റ്. പ്രായം 20-25 വയസ്സ്. ശമ്പളം 29,200-92,300 രൂപ.

എ.എസ്.ഐ. (ലബോറട്ടറി ടെക്നീഷ്യൻ): യോഗ്യത- സയൻസ് വിഷയം ഉൾപ്പെട്ട പ്ലസ് ടു/ തത്തുല്യം, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ. പ്രായം 18-25 വയസ്സ്. ശമ്പളം 29,200-92300 രൂപ.

സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ): യോഗ്യത-പത്താം ക്ലാസ് വിജയം/ തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയം/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തെ പരിചയവും/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ നേടിയ ദ്വിവത്സര ഡിപ്ലോമ. മൾട്ടി സ്കിൽഡായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായം 18-23 വയസ്സ്. ശമ്പളം 21,700-69,100 രൂപ.

എച്ച്.സി.(വെറ്ററിനറി): യോഗ്യത-പന്ത്രണ്ടാം ക്ലാസ് വിജയം, കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റ് കോഴ്സും ഒരുവർഷത്തെ പ്രവർത്തന പരിചയവും. പ്രായം 18-25 വയസ്സ്. ശമ്പളം 25,500-81,000 രൂപ.

കോൺസ്റ്റബിൾ (കെന്നൽമാൻ): യോഗ്യത-പത്താംക്ലാസും ഗവ.വെറ്ററിനറി ഹോസ്പിറ്റലുകളിലോ വെറ്ററിനറി കോളേജിന്റെ ഡിസ്പെൻസറികളിലോ ഗവ.ഫാമുകളിലോ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള പരിചയം. പ്രായം 18-25 വയസ്സ്. ശമ്പളം 21,700-69,100 രൂപ.

വിശദവിവരങ്ങൾ bsf.gov.in എന്ന എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: ജൂലായ് 25.

Leave A Reply
error: Content is protected !!