ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ബുറൈദ ഇൻഡസ്ട്രിയൽ സിറ്റിയിൽ പത്തനംതിട്ട സ്വദേശി ജോൺ പന്നിവിഴ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു.

26 വർഷമായി പ്രവാസിയായ ജോൺ, ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി ജോൺ, മക്കൾ: സിബി ജോൺ ജേക്കബ്, സിനി എൽസ ജോൺ.

Leave A Reply
error: Content is protected !!