കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകി

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകി

അഴിയൂര്‍: കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ രീതിയിൽ ബാധിച്ച അഴിയൂരിൽ മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓൺലൈൻ അവബോധനം നൽകി . വടകര ഐ.എം.എ വനിതാ വിംഗിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് ,ആശ ഹോസ്പിറ്റൽ വടകരയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ ശ്രീകല പോരൂർആണ് ക്ലാസ് എടുതത്‌ .

മൂന്നാം തരംഗത്തിൽ സ്ത്രീകളും കുട്ടികളും ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ചാണ് ക്ലാസ്സ് എടുത്തത് . സ്ത്രീകൾക്ക് കോവിഡ് കാലത്ത് ഉണ്ടാകുന്ന സവിശേഷമായ പ്രശ്നങ്ങളും അതിന്റെ പ്രതിവിധിയുമാണ് ചർച്ച ചെയ്തത് .കുടുംബശ്രീ പ്രവർത്തകർ അവരവരുടെ യൂണിറ്റ് തലത്തിൽ ഒന്നിച്ചിരുന്നാണ് പരിപാടി വീക്ഷിക്ഷത്. നിരവധി ചോദ്യങ്ങൾ സ്ത്രീകൾ ഡോക്ടറോട് ചോദിച്ചു.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ,വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ,സ്ഥിരം സമിതി അധ്യക്ഷകളായ അനീഷ ആനന്ദ സദനം ,രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!