അടുക്കള മാലിന്യം സംസ്കരിക്കാൻ റിംഗ് കമ്പോസ്റ്റ് പദ്ധതിയുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്

അടുക്കള മാലിന്യം സംസ്കരിക്കാൻ റിംഗ് കമ്പോസ്റ്റ് പദ്ധതിയുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്

അഴിയൂർ: വീടുകളിലെ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് റിംഗ്‌ കമ്പോസ്റ്റ് പദ്ധതിയുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. തീരദേശ പ്രദേശമായ പതിനാറാം വാർഡിലെ എരിക്കൽ ബീച്ചിൽ വെച്ച് പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഗുണഭോക്താക്കൾക്ക് റിംഗ് കമ്പോസ്റ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ സാലിം പുനത്തിൽ,വി.ഇ.ഒ മാരായ കെ.ബജീഷ്,എസ് വൈശാഖ് എന്നിവർ എന്നിവർ സംസാരിച്ചു.

റെയ്ഡ്കോ പേരാമ്പ്രയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21 വർഷത്തിൽ 217 ഗുണഭോക്താക്കൾക്കും, 2021-22 വർഷത്തിൽ 180 ഗുണഭോക്താക്കൾക്കും കൂടി ആകെ 397 ഗുണഭോക്താക്കൾക്കാണ് റിംഗ് കമ്പോസ്റ്റ് നൽകുക. ഒരു റിംഗ് കമ്പോസ്റ്റിന് 2500 രൂപയാണ് വില.2225 സബ്സിഡിയുണ്ട് ഗുണഭോക്താവ് 250 രൂപ അടച്ചാൽ രണ്ട് റിംഗ് കമ്പോസ്റ്റ് മൂടി അടക്കം ഗുണഭോക്താവിന് നൽകുന്നതാണ്.

വീട്ടിലെ അടുക്കള മാലിന്യം ഈർപ്പമില്ലാത്ത രീതിയിൽ റിംഗ് കമ്പോസ്റ്റിൽ നിക്ഷേപിക്കുക. ആവശ്യാനുസരണം ഇനോകുലർ, ചാണകം എന്നിവ മിശ്രിതമായി ചേർത്താൽ ആറുമാസംകൊണ്ട് മാലിന്യം കമ്പോസ്റ്റായി ചേരുന്നതാണ്. ഒന്ന് നിറഞ്ഞാൽ മാറ്റൊന്നിൽ ജൈവമാലിന്യം നിക്ഷേപിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ ഗുണഭോക്തൃ വിഹിതം അടച്ചത് 43 പേർ പതിനാറാം വാർഡിലാണ്.

Leave A Reply