സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’: ഫസ്റ്റ് ലുക് പുറത്തിറങ്ങി

സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’: ഫസ്റ്റ് ലുക് പുറത്തിറങ്ങി

സൂരറായി പൊട്രുവിന്റെ ഹിന്ദി റീമേക്ക് അടുത്തിടെ പ്രഖ്യാപിച്ച സൂര്യ, തന്റെ 46-ാം ജന്മദിനം ജൂലൈ 23 ന് ആഘോഷിക്കും. അദ്ദേഹത്തിൻറെ 40-ാം ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നിർമ്മാതാക്കൾ ജന്മദിനത്തിന്റെ ഭാഗമായി ഇന്ന്റി ലീസ് ചെയ്തു. ‘എതര്‍ക്കും തുനിന്തവന്‍’ എന്നാണ് ചിത്രത്തിൻറെ പേര്.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന നാൽപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ കോവിഡ് ലോക്ക് ഡൗണിന് ശേഷം പുനരാരംഭിച്ചു. സൂര്യ 40 ന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ജൂലൈ 13 ന് ഷൂട്ട് പോസ്റ്റ് ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചു. ചിത്രത്തിൽ സത്യരാജ്, പ്രിയങ്ക അരുൾ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പസംഗ 2, കടൈക്കുട്ടി സിംഗം എന്നിവയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് സൂര്യയും പാണ്ഡിരാജും സഹകരിക്കുന്നത്.ആദ്യ രണ്ട് ചിത്രത്തിലും സൂര്യ നിര്മാതാവായിരുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഡി ഇമ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply
error: Content is protected !!