യുവാക്കളെ ആക്രമിച്ച് ഫോണും സ്വർണമാലയും കവർന്ന സംഭവം ; രണ്ടുപേർ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ച് ഫോണും സ്വർണമാലയും കവർന്ന സംഭവം ; രണ്ടുപേർ അറസ്റ്റിൽ

കഴക്കൂട്ടം : ബൈക്ക്‌ യാത്രക്കാരായ യുവാക്കളെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ .മേനംകുളം കൽപ്പന കോളനി നിവാസികളായ രഞ്ജിത്ത്(32), വിഷ്ണു(23) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം .

ഇന്ത്യ ബുൾസ് എന്ന സ്ഥാപനത്തിലെ എക്സിക്യുട്ടീവായ ശാന്തനുവും സുഹൃത്ത് സുജിത്തും ബൈക്കിൽ സഞ്ചരിക്കുമ്പോൾ, രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മേനംകുളം സ്വകാര്യ ഫ്ലാറ്റിനു സമീപത്തുവച്ച് തടഞ്ഞുനിർത്തി വടികൊണ്ട് മർദ്ദിക്കുകയും തുടർന്ന് ശാന്തനുവിന്റെ കഴുത്തിൽ കിടന്ന ഒരു പവന്റെ സ്വർണമാലയും വിലപിടിപ്പുള്ള മൊബൈൽ ഫോണും കവർന്ന ശേഷം മുങ്ങുകയുമായിരുന്നു .

കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply