മലേഷ്യയിൽ എം.ബി.ബി.എസ് വാഗ്ദാനം ; 10 ലക്ഷത്തിന്റെ വിസ തട്ടിപ്പ് ; അറസ്റ്റ്

മലേഷ്യയിൽ എം.ബി.ബി.എസ് വാഗ്ദാനം ; 10 ലക്ഷത്തിന്റെ വിസ തട്ടിപ്പ് ; അറസ്റ്റ്

തിരുവനന്തപുരം : മലേഷ്യയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ .നേമം സ്വദേശി ശ്രീനിവാസ് കുമാറി(44)നെയാണ് തട്ടിപ്പ് കേസിൽ കരമന പോലീസ് അറസ്റ്റുചെയ്തത്.

തിരുവനന്തപുരം സ്വദേശിനിക്ക് മലേഷ്യയിൽ എം.ബി.ബി.എസിന് അഡ്മിഷനും അവിടെ എത്താനുള്ള വിസയും എടുത്തുനൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് .

ഇതിനുവേണ്ടി പെൺകുട്ടിയുടെ പക്കൽനിന്നും പലതവണകളായി ഇയാൾ 10 ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് ഇയാളെ ഫോണിൽപ്പോലും കിട്ടാതായതോടെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Leave A Reply
error: Content is protected !!