മാധ്യമപ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമം ; കേസ്

മാധ്യമപ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമം ; കേസ്

തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി.ഇതേ തുടർന്ന് പേരൂർക്കട പോലീസ് കേസെടുത്തു.

അജയകുമാർ എന്നയാൾക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് പേരൂർക്കട സി.ഐ. അനൂപ് കൃഷ്ണ വ്യക്തമാക്കി . പേരൂർക്കട എൻ.സി.സി. നഗറിൽവച്ച് വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.തിങ്കളാഴ്ചയായിരുന്നു സംഭവം. അതെ സമയം നേരത്തേയും ജോൺ മേരിയെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതിന് പോലീസ് കേസെടുത്തിരുന്നു.

Leave A Reply