വണ്ണം കുറയ്ക്കാൻ ഇഡ്ഡലി കഴിച്ചാൽ മതി

വണ്ണം കുറയ്ക്കാൻ ഇഡ്ഡലി കഴിച്ചാൽ മതി

മൃദുവായ, ആവിയില്‍ വേവിച്ച ഏറ്റവും ജനപ്രിയമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ഇഡ്ഡലി. നിരവധി ആളുകളുടെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇത് വായില്‍ വെള്ളമൂറുന്ന ഒരു പ്രധാന ലഘുഭക്ഷണം മാത്രമല്ല, ശരീരത്തെ പോഷിപ്പിക്കുന്ന നിരവധി പോഷകങ്ങളും ഇഡ്ഡലിയില്‍ ഉള്‍ക്കൊള്ളുന്നു.

ഇഡിലി പുളിപ്പിച്ച മാവ് കൊണ്ട് തയ്യാറാക്കുന്ന വിഭാവമാണെന്ന കാര്യം മിക്കവര്‍ക്കും അറിയാവുന്നതാണല്ലോ! അത് പോഷകങ്ങളുടെ ജൈവ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ഇത് നമ്മുടെ ശരീരത്തെ കൂടുതല്‍ പോഷണത്തോടെ അവയെ സ്വാംശീകരിക്കാന്‍ സഹായിക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങള്‍ നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം ഇത് വയറിലെ സൂക്ഷ്മാണു വ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കുടല്‍ ശക്തമായ രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, മെച്ചപ്പെട്ട മാനസികാവസ്ഥ, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Leave A Reply