വീട്ടമ്മയെ ആക്രമിച്ച കേസ്‌ ; പരോളിൽ ഇറങ്ങിയ പ്രതി പിടിയിൽ

വീട്ടമ്മയെ ആക്രമിച്ച കേസ്‌ ; പരോളിൽ ഇറങ്ങിയ പ്രതി പിടിയിൽ

തിരുവനന്തപുരം : സെൻട്രൽ ജയിലിൽ നിന്നു പരോളിൽ ഇറങ്ങിയ പ്രതി മറ്റൊരു കേസിൽ പിടിയിൽ . കരിക്കകത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലാണ് പ്രതി പിടിയിലായത് . കരിക്കകം വിനായക നഗർ ബിന്ദുഭവനിൽ മനു (38)വിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.

കരിക്കകം വിനായക നഗറിലെ ശ്രീലതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മനു അവരെ അസഭ്യം പറയുകയും ഇരുമ്പുകമ്പികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്തു . വ്യാഴാഴ്ച രാത്രി 8.30-നാണ് സംഭവം.

രാത്രി വീടിനുസമീപം നിൽക്കുന്നത് ശ്രീലതയുടെ മരുമകൻ ചോദ്യം ചെയ്തതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വെളിപ്പെടുത്തുന്നു .ഒരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു മനു. മേയിലാണ് പരോളിൽ ഇറങ്ങിയത്. ഓഗസ്റ്റ് 15 വരെ ഇയാൾക്ക് പരോൾ കാലാവധി നീട്ടിയിരുന്നു .

Leave A Reply