‘കേരളം 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല’; കോവിഡ് കേസുകള്‍ ഉയരുന്നു : കേന്ദ്ര ആരോഗ്യമന്ത്രി

‘കേരളം 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല’; കോവിഡ് കേസുകള്‍ ഉയരുന്നു : കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രo വിതരണം ചെയ്ത 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ ആരോപണം .

അതെ സമയം അനുവദിച്ച വാക്‌സിന്‍ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ നല്‍കാന്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രി എം.പിമാരെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാക്‌സിന്റേയും അവയുടെ ഉപയോഗത്തിന്റേയും കണക്കുകളും മന്ത്രി എംപിമാരോട് അറിയിച്ചു .

മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനെയും ആരോഗ്യമന്ത്രി വിമര്‍ശിച്ചതായും എംപിമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ വാക്‌സിന്‍ പ്രതിസന്ധി ഉണ്ടെന്നും 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Leave A Reply
error: Content is protected !!