കാലാവധി തീരാറായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

കാലാവധി തീരാറായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

കാലാവധി തീരാറായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുള്ള എല്ലാ തസ്തികകളിലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാ സിവിൽ പൊലീസ് ഉൾപ്പെടെ 493 പി.എസ്.സി. റാങ്ക് ലിസ്റ്റുകളാണ് ഓഗസ്റ്റ് 4ന് അവസാനിക്കുന്നത്.

Leave A Reply
error: Content is protected !!