യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

ദുബായ് : രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. എന്നാൽ ആർക്കും പരുക്കേൽക്കുകയോ നാശമോ സംഭവിച്ചിട്ടില്ലെന്ന്അധികൃതർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയായിരുന്നു അപകടം . കിർഗിസ്ഥാനിലേക്ക് യാത്രക്കാരുമായിg പൊങ്ങാനാരുങ്ങിയ ഫ്ളൈ ദുബായ് വിമാനത്തിൻറെ ചിറകാണ് റൺവേയോട് സമീപമുണ്ടയിരുന്ന ഗൾഫ് എയർ വിമാനത്തിന്റെ ചിറകിൽ തട്ടിയത്. പിന്നാലെ യാത്രക്കാരെ ഒഴിപ്പിച്ച് മറ്റൊരു വിമാനത്തിലേക്ക് മാറ്റി. അപകടമുണ്ടായ റൺവേ താൽക്കാലികമായി അടച്ചിട്ട് രണ്ടുമണിക്കൂറിനു ശേഷം തുറന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!