‘നീരവ് മോദിക്ക് ആത്മഹത്യ പ്രവണത ‘, ഇന്ത്യയിലയച്ചാൽ മാനസികാരോഗ്യത്തിന് വെല്ലുവിളി : അഭിഭാഷകൻ

‘നീരവ് മോദിക്ക് ആത്മഹത്യ പ്രവണത ‘, ഇന്ത്യയിലയച്ചാൽ മാനസികാരോഗ്യത്തിന് വെല്ലുവിളി : അഭിഭാഷകൻ

ഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് വായ് പാ തട്ടിപ്പ് വീരൻ നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിൽ എതിർപ്പുമായി അഭിഭാഷകൻ രംഗത്ത് .ആത്മഹത്യാ മനോഭാവം കാണിക്കുന്നയാളാണ് നീരവ് മോദിയെന്നും ഇന്ത്യയിലേക്ക് അയച്ചാൽ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് വെല്ലുവിളിയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി . ലണ്ടനിലെ കോടതിയിൽ നടന്ന വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

കൂടാതെ മുംബൈ ആർതർ ജയിലിലെ മോശം സാഹചര്യങ്ങളും ഉയർത്തിക്കാട്ടി. ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഈ ജയിലിലായിരിക്കും നീരവ് മോദി കഴിയേണ്ടിവരികയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ആർതർ റോഡ് ജയിലിൽ അദ്ദേഹത്തിന് വേണ്ട കരുതൽ ലഭിക്കില്ലെന്നും കൊവിഡ് ബാധിക്കുമെന്നും ഇന്ത്യയിൽ നീതിയുക്തമായ വിചാരണ നീരവിന് ലഭിക്കില്ലെന്നും അഭിഭാഷകർ പറഞ്ഞു. 50 കാരനായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാന്റ്സ്‌വർത്ത് ജയിലിൽ വിചാരണ തടവിൽ കഴിയുകയാണ് .

Leave A Reply
error: Content is protected !!