അറിയാം ഇലക്കറിയുടെ ഗുണങ്ങള്‍

അറിയാം ഇലക്കറിയുടെ ഗുണങ്ങള്‍

അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍ എന്നു തന്നെ പറയാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു. നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍.

Leave A Reply
error: Content is protected !!