നിർത്തി വെച്ചിരുന്ന അബുദാബി – ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

നിർത്തി വെച്ചിരുന്ന അബുദാബി – ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

അബുദാബി∙ കോവിഡിനെ തുടർന്ന് 2020 ൽ നിർത്തിവച്ച ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് സർവീസ് പുനരാരംഭിച്ചു. അതെ സമയം ദുബായിൽ നിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല.

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനിൽനിന്നും (ഡിബി2) രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. അബുദാബിയിൽ നിന്ന് അൽസംഹ വഴി ദുബായ് ജബൽ അലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. 25 ദിർഹമാണ് യാത്ര നിരക്ക്.

എന്നാൽ ദുബായ് – അബുദാബിയിലേക്ക് യാത്രക്കാർക്ക് അനുമതിയില്ല . അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കിയതിനാലാണ് ഇതെന്നാണ് സൂചന. പെരുന്നാളിനോടനുബന്ധിച്ച് ദുബായ് സർവീസ് ആരംഭിച്ചത് വലിയ ആശ്വാസമായി .

Leave A Reply