യമഹ എഫ്സെഡ് 25 മോൺസ്റ്റർ എനർജി മോട്ടോ ജിപി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

യമഹ എഫ്സെഡ് 25 മോൺസ്റ്റർ എനർജി മോട്ടോ ജിപി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 

പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ എഫ്സെഡ് 25 മോഡലിൽ മോൺസ്റ്റർ എനർജി മോട്ടോ ജി പി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. 1,37000 രൂപയോളമാണ് വാഹനത്തിന്‍റെ ഡൽഹി എക്സ് ഷോറൂം വില എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സ്റ്റാൻഡേർഡ് യമഹ FZ 25യുമായി എൻജിന്‍റെ കാര്യത്തിലോ, സൈക്കിൾ പാർട്‍സിന്റെ കാര്യത്തിലോ മോട്ടോജിപി എഡിഷൻ പതിപ്പിന് വ്യത്യാസം ഒന്നുമില്ല. എഫ്സെഡ് 25 മോഡലിലെ 249 സിസി എയർ കൂൾഡ്, എസ്ഒഎച്ച്സി ഫോര്‍ സ്‌ട്രോക്ക് സിംഗിൾ സിലിൻഡർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 8,000 ആർ.പി.എമ്മിൽ 20.8 പി.എസ്. പരമാവധി പവറും 6,000 ആർ.പി.എമ്മിൽ 20.1 എൻ.എം. പരമാവധി ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുകയും ചെയ്യും.

Leave A Reply