കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം

കൊളസ്ട്രോൾ പിടിപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം. ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും നട്സുകൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

അത്തരത്തിൽ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഒലീവ് ഓയില്‍ കൊളസ്‌ട്രോള്‍ തടയുവാന്‍ സഹായിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊഴുപ്പ് കുറയ്ക്കാൻ ​ഗുണം ചെയ്യുന്നത്. ഒലിവ് ഓയിലിൽ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൂടുതലാണ്. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്.

Leave A Reply