ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒ ജി ശാലിനി

ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒ ജി ശാലിനി

ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒ ജി ശാലിനി. മരം മുറി ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെയായിരുന്നു ശാലിനിക്കെതിരായ നടപടി.

സർവ്വീസ് ചട്ടങ്ങൾ മറികടന്നാണ് ഗുഡ് സർവ്വീസ് എൻട്രി തിരികെയെടുത്തതെന്നും തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നുമാണ് ശാലിനിയുടെ പരാതി. ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയത് വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്കാണ് മാറ്റം.

Leave A Reply
error: Content is protected !!