‘ ഞങ്ങൾ സ്വതന്ത്രരാണ്, കേന്ദ്ര സർക്കാർ ഞങ്ങളെ ഭയപ്പെടുന്നു’ – റെയ്‌ഡിനെതിരെ ‘ ദൈനിക് ഭാസ്കർ’

‘ ഞങ്ങൾ സ്വതന്ത്രരാണ്, കേന്ദ്ര സർക്കാർ ഞങ്ങളെ ഭയപ്പെടുന്നു’ – റെയ്‌ഡിനെതിരെ ‘ ദൈനിക് ഭാസ്കർ’

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് റെയ്‌ഡിന് പിന്നാലെ പ്രതികരണവുമായി മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കർ .ഞങ്ങൾ സ്വതന്ത്രരാണ്, അതിനാൽ സർക്കാറിന് ഞങ്ങളെ ഭയമാണെന്നും ദൈനിക് ഭാസ്കർ ചൂണ്ടിക്കാട്ടി . ദൈനിക് ഭാസ്‌കറിന്‍റെ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് പരിശോധന നടന്നത് .

കോവിഡ് രണ്ടാം തരംഗം വ്യാപിച്ചപ്പോൾ പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാറിന്‍റെ വൻ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവന്നത്’ ദൈനിക് ഭാസ്കർ’ ആയിരുന്നു. മറ്റ് നിരവധി വിഷയങ്ങളിലും കേന്ദ്രത്തിന്‍റെ എതിർപ്പ് സ്ഥാപനത്തിനുണ്ടായിരുന്നു .

നികുതി വെട്ടിപ്പ് ആരോപിച്ച് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. ദൈനിക് ഭാസ്കർ ഗ്രൂപ്പിന്‍റെ പ്രമോട്ടർമാരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടന്നതായും വിവരമുണ്ട് .

കോവിഡിൻെറ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ലഭിക്കാതെ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ സർക്കാറിൻെറ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പത്ര ഗ്രൂപ്പുകളിലൊന്നായ ‘ദൈനിക് ഭാസ്‌കർ’ മുന്നിലുണ്ടായിരുന്നു .

കോവിഡ് ദുരന്തമുഖത്തെ സർക്കാറിൻെറ ഔദ്യോഗിക അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പത്രം പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന ദയനീയ കാഴ്ചകളും മാധ്യമ റിപ്പോർട്ടുകളിൽ ശ്രദ്ധേയമായിരുന്നു .

ഇതിന് പുറമെ ഇന്ത്യയിൽ കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാറിൻെറ പരാജയം തുറന്ന്കാട്ടി ദൈനിക് ഭാസ്‌കർ എഡിറ്റർ ഓം ഗൗർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ചർച്ചകൾക്ക് വഴിവെച്ചിരുന്നു .

Leave A Reply
error: Content is protected !!