ഡൽഹി – ജന്തർ മന്തറിൽ കർഷക സമരം തുടരുന്നു ; പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

ഡൽഹി – ജന്തർ മന്തറിൽ കർഷക സമരം തുടരുന്നു ; പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയുടെ കേന്ദ്രമായ ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം . 40 ഓളം കർഷക സംഘടനകളിൽ നിന്നായി 200ഓളം പേരാണ് സമരത്തിൽ സജീവമാകുന്നത് .സമര പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി .

ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കർഷകർ നാല് ബസുകളിലായി ജന്തർ മന്തറിലെത്തിയത്. ഇന്ന് മുതൽ ആഗസ്ത് 13 വരെയാണ് കർഷക സമരം തുടരുക . അതേസമയം, കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ എം.പിമാർ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിഅടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

അതെ സമയം പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തെ തുടർന്ന് ഉച്ച രണ്ടുമണി വരെ പിരിഞ്ഞിരുന്നു. കാർഷിക നിയമങ്ങളിലും ഫോൺ ചോർത്തൽ വിഷയത്തിലും ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെയാണ് സഭ പ്രക്ഷുബ്ധമായത് .

Leave A Reply