കോൺഗ്രസ് പ്രതിഷേധം നടത്തി

കോൺഗ്രസ് പ്രതിഷേധം നടത്തി

മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ മാറ്റുന്നതിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മല്ലപ്പള്ളി ഡിപ്പോയുടെ മുൻപിൽ നടന്ന ധർണ ഡി.സി.സി. മെമ്പർ ഉണ്ണികൃഷ്ണൻ നടുവിലെമുറി ഉദ്ഘാടനംനിർവഹിച്ചു . മണ്ഡലം പ്രസിഡണ്ട് ടി.പി ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ കുര്യാക്കോസ്, ഡി.സി.സി അംഗം കീഴ്വായ്പൂർ ശിവരാജൻ, മുൻ മണ്ഡലം പ്രസിഡന്റ് കെ ജി സാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ സുഭാഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി സുനിൽ നിരവുപുരം, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു സുഭാഷ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ റെജി പമ്പഴ, ബാബു താന്നിക്കുളം, സജി തോട്ടത്തിമലയിൽ, സജി ഇരുമേടയിൽ, സജി പുളിക്കൽ, അനിതാ ചാക്കോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിറ്റു തോമസ്, സുബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Leave A Reply