സ്ത്രീകള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

സ്ത്രീകള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

ഈ മഹാമാരി കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. എല്ലാ കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.ഒരു സ്ത്രീയ്ക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിന്‍ കെ പകുതിയിലേറെ കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.

ഒപ്പം ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ശക്തമായി ബിലനിര്‍ത്തുകയും വേണം. സ്ത്രീകള്‍ ഉറപ്പായും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പോഷക ഗുണങ്ങളെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി തുടങ്ങിയ മറ്റ് പല പോഷകങ്ങയുടെയും സമൃദ്ധമായ ഉറവിടം കൂടിയാണത്. സുസ്ഥിര ഊര്‍ജത്തിന്റെ ഒരു നല്ല ഉറവിടം കൂടിയാണ് പയര്‍. ഹൈപ്പോതൈറോയിഡിസത്തിന്റെ ക്ഷീണത്തിനെതിരെ ഉപയോഗിക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് പയര്‍. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളെസ്‌ട്രോള്‍ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനും പയര്‍ സഹയിക്കുന്നു.

Leave A Reply
error: Content is protected !!