ഐ.ടി.ബി.പി.യില്‍ 65 കോണ്‍സ്റ്റബിള്‍

ഐ.ടി.ബി.പി.യില്‍ 65 കോണ്‍സ്റ്റബിള്‍

ൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുണ്ട്. വനിതകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

ശമ്പളം: 21700-69100 രൂപ.

റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, ത്വൊയ്കാൺഡോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങൾ. ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.recruitment.itbpolice.nic.inസെപ്റ്റംബർ 2 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

Leave A Reply
error: Content is protected !!