കോട്ടൂരിലെ പോലീസ് അക്രമം: ഒരാൾകൂടി പിടിയിൽ

കോട്ടൂരിലെ പോലീസ് അക്രമം: ഒരാൾകൂടി പിടിയിൽ

കാട്ടാക്കട : കോട്ടൂർ, വ്ലാവെട്ടി എന്നിവിടങ്ങളിൽ പോലീസിനെതിരെ അക്രമം അഴിച്ചുവിടുകയും വീടുകളിൽ അതിക്രമം നടത്തുകയും ചെയ്ത കഞ്ചാവ് മാഫിയാ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. കൂട്ടപ്പൂ മുല്ലശ്ശേരി കോളനിയിൽ എം.ഷബീറിനെ(24)യാണ് നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയിയും സംഘവും ചേർന്നു പിടികൂടിയത്. ഇതോടെ 18 പ്രതികളിൽ 14 പേർ പിടിയിലായിട്ടുണ്ട്. നാലു കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട്‌ എടുത്തിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടൂരിൽ പട്രോളിങ് നടത്തുകയായിരുന്ന നെയ്യാർഡാം പോലീസിനെ ആക്രമിക്കുകയും നെല്ലിക്കുന്ന് സ്വദേശി സജികുമാറിന്റെ വീട് അടിച്ചുതകർക്കുകയും ചെയ്തത്.

Leave A Reply
error: Content is protected !!