പെഗാസസിൽ പാർലമെന്റ് പ്രക്ഷുബ്ധം ; രാജ്യസഭയില്‍ കയ്യാങ്കളി ; ഐ.ടി മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി

പെഗാസസിൽ പാർലമെന്റ് പ്രക്ഷുബ്ധം ; രാജ്യസഭയില്‍ കയ്യാങ്കളി ; ഐ.ടി മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റിനെ സ്‌തംഭിപ്പിച്ച് മൂന്നാം ദിനവും പെഗാസസ് വിവാദം. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം നിശ്ചലമായി .വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ് തു .

പെഗാസസ് വിവാദത്തിൽ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സഭയിലെ പ്രതിഷേധം കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.

ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിര്‍ത്തിവെച്ചു . നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് സ്പീക്കര്‍ ഓം ബിര്‍ള സഭ നിര്‍ത്തിവെച്ചത്.

കേന്ദ്രം ഏർപ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ്, അകാലിദള്‍ എംപിമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി . പെഗാസസ് വിഷയമുയര്‍ത്തി തൃണമൂല്‍ അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്നും തുടർന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

പിന്നാലെ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പുനല്‍കി. രാജ്യസഭയില്‍ കോവിഡ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇവിടെ ഏതു വിഷയവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. ചോദ്യോത്തര വേള ഓരോ മെമ്പര്‍മാരുടെയും അവകാശമാണെന്നും ജോഷി പറഞ്ഞു.

അതെ സമയം ദൈനിക് ഭാസ്‌കര്‍ മാധ്യമ ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി പരിശോധന സംബന്ധിച്ച വിഷയവും കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചു. എംപി ദിഗ്വിജയ് സിങ് ആണ് സഭ ചേര്‍ന്ന ഉടന്‍തന്നെ വിഷയം ഉന്നയിച്ചത്. രാഷ്ട്രീയ എതിരാളികളെയും മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശകരെയും രഹസ്യനിരീക്ഷണത്തിന് വിധേയമാക്കുന്നതിനെതിരേ തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാരും ശബ്ദമുയർത്തി .

Leave A Reply
error: Content is protected !!