നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും

നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും

പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നപ്പോള്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉച്ചയോടെ മടങ്ങിയെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പുറത്ത് വച്ച്‌ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ ബാരിക്കേഡും മറ്റും തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് പൂവന്‍ കോഴിയുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Leave A Reply
error: Content is protected !!