കിണറ്റിൽ കുടുങ്ങിപോയ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

കിണറ്റിൽ കുടുങ്ങിപോയ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

കരിന്തളം: കാലിച്ചാമരം പരപ്പച്ചാലിൽ കിണറ്റിൽ വീണ ഗർഭിണിയായ പശുവിന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ചേനറ്റാടി വൈഗവീട്ടിൽ സുരേഷിന്റെ രണ്ടരവയസ്സുള്ള പശുവാണ് പറമ്പിൽ മേയുന്നതിനിടെ അയൽപ്പക്കത്തെ ആൾമറയില്ലാത്ത 25 അടി ആഴമുള്ള കിണറ്റിൽ വീണത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ രണ്ടുമീറ്റർ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ കിണറ്റിലിറങ്ങി ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

Leave A Reply