ഓഹരി വിപണി മികച്ച നേട്ടത്തിൽ അവസാനിപ്പിച്ചു

ഓഹരി വിപണി മികച്ച നേട്ടത്തിൽ അവസാനിപ്പിച്ചു

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. തുടക്കത്തിൽ നേട്ടം നിലനിർത്തിയ നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ്‌ചെയ്തു. ഐടി, മെറ്റൽ സൂചിക മികച്ചനേട്ടമുണ്ടാക്കി.

സെൻസെക്‌സ് 638.70 പോയന്റ് നേട്ടത്തിൽ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയർന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് ഫലങ്ങളും കേന്ദ്ര ബാങ്ക് ഇളവുകൾ തുടരുമെന്ന സൂചനകളും വിപണിനേട്ടമാക്കി.

ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണലിവർ, ഏഷ്യൻ പെയിന്റ്‌സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയർന്നത്.

എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5 ശതമാനം ഉയരത്തിലാണ് ക്ലോസ്‌ചെയ്തത്. ഐടി ,മെറ്റൽ , സിമെന്റ്, സൂചികകളിൽ വരുംദിവസങ്ങളിലും ഉയരുമെന്നാണ് വിലയിരുത്തൽ.

Leave A Reply