ടോക്യോ ഒളിമ്പിക്സ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ടോക്യോ ഒളിമ്പിക്സ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

2020 ടോക്യോ ഒളിമ്പിക് സ് ജൂലൈ 23 നാണ് ഔദ്യോഗികമായി ഉദ് ഘാടനം ചെയ്യുക. കൊറോണവൈറസ് മഹാമാരിക്കെതിരെ ലോക രാജ്യങ്ങൾ പൊരുതുമ്പോൾ ഒട്ടേറെ എതിർപ്പുകളാണ് ഒളിമ്പിക് സ് മത്സരങ്ങളുമായി മുന്നോട്ട് പോകുന്നതിനെതിരെ ഉയർന്നത്. എന്നാൽ വിമർശനങ്ങൾക്ക് നടുവിൽ മത്സരങ്ങൾക്ക് തുടക്കമായി. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്.

ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള മുന്‍കരുതലുകളാണ് ഇത്തവണ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനമുള്ളത്. ടോക്യോ ഒളിമ്പിക്‌സ് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

പൊതുജനങ്ങള്‍ക്ക് മത്സരം നേരിട്ട് കാണാനാകില്ലെങ്കിലും ടോക്യോ നഗരം ശരിക്കും ഒളിമ്പിക്‌സിന്റെ ചൂടിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. വരുന്ന മൂന്നുദിവസത്തേക്ക് എല്ലാ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ ഇവിടെ അവധിപ്രഖ്യാപിച്ചു. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

സമ്മർ ഒളിമ്പിക്സിലെ എല്ലാ മത്സരങ്ങളും പ്രക്ഷേപണം ചെയ്യാനുള്ള അവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്കിനുണ്ട്. സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിലേക്ക് പ്രവേശനം ഉള്ളതിനാൽ മത്സരങ്ങൾ ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സോണിലൈവ്, ജിയോ ടിവി എന്നിവയിലൂടെ കാണാവുന്നതാണ്.

ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോള്‍ മത്സരത്തോടെ 32-ാമത് ഒളിമ്പിക്‌സിന്റെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാന്‍ ജയിച്ചു. വനിതകളുടെ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡന്‍ (3-0) അട്ടിമറിച്ചു. വെല്ലുവിളികള്‍ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിയുന്നത്.

Leave A Reply