ഡി.വൈ.എഫ്.ഐ. പ്രതിഷേധം നടത്തി

ഡി.വൈ.എഫ്.ഐ. പ്രതിഷേധം നടത്തി

കല്പറ്റ : ഇസ്രയേലി സോഫ്റ്റ്‍വേറായ ‘പെഗാസസ്’ ഉപയോഗിച്ച് ഫോൺ ചോർത്തിയ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് ഡി.വൈ.എഫ്.ഐ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കല്പറ്റ ബി.എസ്.എൻ.എൽ.

ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. അർജുൻ ഗോപാൽ അധ്യക്ഷത വഹിച്ചു. സി. ഷംസുദ്ദീൻ, ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു.

Leave A Reply