ടോക്യോ ഒളിമ്പിക്‌സ് മത്സരം; ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രം അനുമതി

ടോക്യോ ഒളിമ്പിക്‌സ് മത്സരം; ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രം അനുമതി

ടോക്യോ: വെള്ളിയാഴ്ച തുടങ്ങുന്ന ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള മുന്‍കരുതലുകളാണ് ഇത്തവണ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്.

കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനം ഉള്ളത്. ടോക്യോ ഒളിമ്പിക്‌സ് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

Leave A Reply