നല്ല ആരോഗ്യത്തിനായി ഉപയോഗിക്കാം ആര്യവേപ്പിന്റെ നീര്

നല്ല ആരോഗ്യത്തിനായി ഉപയോഗിക്കാം ആര്യവേപ്പിന്റെ നീര്

നമ്മുടെ ആരോഗ്യപരമായ ആവശ്യങ്ങളെല്ലാം പരിപാലിക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് ആയുർവേദത്തെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി’ എന്നും ആര്യവേപ്പിനെ വിളിക്കാറുണ്ട്, ഇത് വിവിധ രൂപങ്ങളിൽ ഉപയോഗിക്കാം. എല്ലാ ദിവസവും രാവിലെ വേപ്പ് ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറെ ഉപകരിക്കും. ഇത് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കുറച്ച്, വായുകോപം, വയറുവേദന എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കുന്നു.

വൻകുടൽ പുണ്ണ്, പെപ്റ്റിക് അൾസർ, വ്രണം, വായ്പുണ്ണ് എന്നിവയുൾപ്പെടെ എല്ലാത്തരം അൾസറുകളെയും പരിഹരിക്കുവാൻ വേപ്പ് ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. മാത്രമല്ല, വേപ്പ് ജ്യൂസിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ടിഷ്യു പുനരുജ്ജീവനത്തെ വർദ്ധിപ്പിച്ച് മുറിവുകൾ പെട്ടെന്ന് ഉണക്കുന്നു . മുറിവുകളിൽ പുരട്ടുന്ന മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്.

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ തലമുറകളായി സംസാരിക്കപ്പെടുന്ന ഒരു സസ്യമുണ്ടെങ്കിൽ, അത് ആര്യവേപ്പാണ്. കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഈ വൃക്ഷത്തിന്റെ ഇലകൾ, തടി, വിത്ത്, തൊലി എന്നിവയെല്ലാം പല വിധ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ മുറിവുകൾ ഉണക്കുന്നതിന് വരെ ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു ഉത്തമ ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ നീര്.

Leave A Reply