ഒളിമ്പിക്സിന്റെ കഥ

ഒളിമ്പിക്സിന്റെ കഥ

പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലൊരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ സ്യൂസ് ദേവനെ ആദരിക്കാനാണ് അവ ആചരിക്കുന്നത് . ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത് . 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ആദ്യ ഒളിമ്പിക്സ് മത്സരത്തിലുണ്ടായിരുന്നത് . എ.ഡി 349ൽ തിയോഡോസിയസ്സ് ചക്രവർത്തി നിർത്തലാക്കുന്നതുവരെ അതു തുടർന്നു കൊണ്ടിരുന്നു.

ഗ്രീക്ക് പുരാണപ്രകാരം ദേവന്മാരുടെ ദേവനും ഒളിമ്പസ് പർവതത്തിന്റെ അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ് (Zeus). ഇടിമിന്നൽ, കഴുകൻ, കാള, ഓക്ക് മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും. ദേവരാജാവായ ക്രോണസിന്റെയും റിയയുടെയും ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്.

സഹോദരന്മാരായ പോസിഡോണിന്റെയും ഹേഡിസിന്റെയും സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ ഹീരയാണ് മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് അഥീന, അപ്പോളോ, ആർട്ടിമിസ്, ഹേംസ്, പെർസഫനി, ഡയൊനൈസസ്, പെർസിയസ്, ഹെറാക്കിൾസ്, ഹെലൻ, മിനോസ്,മ്യൂസുകൾ തുടങ്ങിയവർ. അറീസ്, ഹെബി, ഹെഫേസ്റ്റസ് എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്. റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ, ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ, ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.

 

Leave A Reply