കാട്ടുപന്നിയെ വേട്ടയാടി കറിവച്ച് കഴിച്ചയാൾ പിടിയിൽ

കാട്ടുപന്നിയെ വേട്ടയാടി കറിവച്ച് കഴിച്ചയാൾ പിടിയിൽ

വടക്കഞ്ചേരി: കാട്ടുപന്നിയെ കെണിവച്ച് പിടികൂടി കറി വച്ച് കഴിച്ച ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി കണക്കൻതുരുത്തി പല്ലറോഡ് മണികുമാരൻ (60) ആണ് വനം വകുപ്പിന്റെ പിടിയിലായത്.ഇയാൾ വീടിന് സമീപത്തെ തോട്ടത്തിൽ കാട്ടുപന്നിയെ കെണിവച്ച് പിടിച്ച് കറി വയ്ക്കുകയായിരുന്നു.

ഇയാളുടെ വീട്ടിൽ നിന്നും പന്നിയിറച്ചിയും പിടിച്ചെടുത്തു. റേഞ്ച് ഓഫീസർ എൻ.ടി. സിബിൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനിൽ, കെ. മുഹമ്മദാലി, വാച്ചർമാരായ കെ. കൃഷ്ണൻകുട്ടി, അപ്പുക്കുട്ടൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave A Reply