പുരാതന ഒളിമ്പിക്സ്; ഐതിഹ്യം

പുരാതന ഒളിമ്പിക്സ്; ഐതിഹ്യം

പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങള്‍  ഉണ്ട്.  അവയിൽ ഏറ്റവും പ്രശസ്തമായതിൽ ഹെറാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുമ്പോൾ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും. എന്നാൽ ഇവിടെനിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു.

അവയിൽ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമിച്ചു. സ്റ്റേഡിയം നിർമിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വക്കുകയും ആ ദൂരത്തെ സ്റ്റേഡിയോൺ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി.

പുരാതന ഒളിംപിക് കായിക സംഭവങ്ങൾ ഇവയാണ്:

  • ബോക്സിംഗ്
  • സംവാദം (പെന്റഥൺലെൻ ഭാഗം)
  • ഇക്വസ്ട്രിയൻ ഇവന്റുകൾ
  • ജാവലിൻ (പെൻതാത്ലൺ ഭാഗം)
  • ജമ്പ്
  • പാൻകേഷൻ
  • പെന്റിലലോൺ
  • പ്രവർത്തിക്കുന്ന
  • ഗുസ്തി
  • ചില ഇവൻറുകൾ, കൂവൽ-കാർട്ട് റേസിംഗ് പോലെയുള്ള ചില സംഭവങ്ങൾ, എക്സ്റ്റീറിയൻ സംഭവങ്ങളുടെ ഒരു ഭാഗമായി ചേർത്തിരുന്നു
Leave A Reply
error: Content is protected !!