കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകാം.വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. എന്നാൽ ഇതിനൊപ്പം കറ്റാര്‍വാഴ ജെല്ലും കൂടി ചേര്‍ത്താല്‍ ഫലം ഇരട്ടിയാണ്.

ചര്‍മ്മത്തിലെ കരുവാളിപ്പ്, ചുളിവ്, കറുത്ത പാടുകള്‍ എന്നിവയൊക്കെ മാറാന്‍ കറ്റാര്‍വാഴ ജെല്ല് സഹായിക്കും. ആദ്യം വെള്ളരി മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കറ്റാര്‍വാഴ ജെല്‍ ഇതിനോടൊപ്പം ചേര്‍ക്കാം. കൂടാതെ അല്‍പം ബദാം ഓയിലും ചേര്‍ക്കുക. ശേഷം ഇവ മിശ്രിതമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഈ മിശ്രിതം കണ്‍തടത്തില്‍ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നത് ഫലം നല്‍കും.

Leave A Reply