വീണ്ടും മാലിന്യം തള്ളൽ രൂക്ഷമാകുന്നതായി പരാതി

വീണ്ടും മാലിന്യം തള്ളൽ രൂക്ഷമാകുന്നതായി പരാതി

മൂവാറ്റുപുഴ: ഇടവേളക്കുശേഷം കീച്ചരിപ്പടി-ഇരമല്ലൂർ റോഡിലെ നിരപ്പിൽ വീണ്ടും മാലിന്യം തള്ളൽ. ഞായറാഴ്ച രാത്രിയാണ് പായിപ്ര ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കീച്ചേരിപ്പടി-ഇരമല്ലൂർ റോഡിലെ നിരപ്പ് റോഡ് സൈഡിൽ മറ്റത്തിൽ എം.കെ.മൈതീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടോറസിൽ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിച്ചത്. നേരത്തെ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത് നാട്ടുകാർ പിടികൂടിയിരുന്നു.

മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പുറമെ പ്രദേശത്ത് നാട്ടുകാർ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കുറച്ച് നാളുകളായി പ്രദേശത്ത് മാലിന്യ നിക്ഷേപിക്കുന്നത് നിലച്ചു.

Leave A Reply