ലഹരി ഉപയോഗം ചോദ്യം ചെയ്ത ആളെ മർദിച്ചു; മൂന്ന് പേർ പോലീസ് പിടിയിൽ

ലഹരി ഉപയോഗം ചോദ്യം ചെയ്ത ആളെ മർദിച്ചു; മൂന്ന് പേർ പോലീസ് പിടിയിൽ

കുമളി: വീടിന് അടുത്തായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഏഴാംമൈൽ സ്രാമ്പിക്കൽ പ്രകാശിനെ മർദ്ദിച്ച ചക്കുപള്ളം സ്വദേശികളായ കറുകക്കാലായിൽ ജിബിൻ കെ. ജോസ് (23), വളാംതൂർ സന്തോഷ് (22), മടംപറമ്പിൽ നിബിൻ രാജൻ (20) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. അണക്കര ഏഴാംമൈലിൽ പ്രകാശിന്റെ വീടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തിരുന്നാണ് യുവാക്കൾ ലഹരി ഉപയോഗിച്ചത്. മുമ്പ് ഇത്തരത്തിൽ യുവാക്കൾ ഇവിടെ ഒത്തുകൂടിയിരുന്നത് പ്രകാശ് വിലക്കിയിരുന്നു. വീണ്ടും ഇത് ആവർത്തിച്ചത് ചോദ്യം ചെയ്യാൻ പ്രകാശ് ചെന്നതോടെ യുവാക്കൾ ഒരുമിച്ച് പ്രകാശിനെ അക്രമിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!