മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ഈ മഴക്കാലത്ത് വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. മഴക്കാലത്ത് ദഹനം നടക്കാന്‍ ഏറെ പ്രയാസമാണ്. അത് കൊണ്ട് തന്നെ എളുപ്പം ദഹിക്കാന്‍ പറ്റുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ ആളുകള്‍ പതിവിലും അധികം വിയര്‍ക്കാനുള്ള സാധ്യതയുണ്ട്.

കൂണ്‍ പ്രതിരോധശേഷി നല്‍കാനും അണുബാധ തടയാനും സഹായിക്കും. ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരാവുന്ന ജലദോഷം, തൊണ്ടവേദന പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്. മഴക്കാലത്ത് ചോളം, ബാര്‍ലി എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയും.അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്‍കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. വേണ്ട രീതിയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കഴിക്കുക.

ഇഞ്ചിയിട്ട ചായയും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് നല്ലതു തന്നെ. വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.

Leave A Reply
error: Content is protected !!