പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി

മാടപ്പള്ളി: ഗുരുധർമ്മ പ്രചരണ സഭ മാടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഭ കേന്ദ്ര ഉപദേശക സമിതി അംഗം ആർ.സലിംകുമാർ പഠനോപകരണ വിതരണം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡൻ്റ് തങ്കമ്മ ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സഭ ചങ്ങനാശേരി മണ്ഡലം സെക്രട്ടറി പി.ആർ സുനിൽ, കെ.കെ പ്രഭാകരൻ, പ്രസ്റ്റിക്ക് റെനി തുടങ്ങിയവർ പങ്ക് എടുത്തു.

Leave A Reply
error: Content is protected !!