‘പെഗസസ് ‘ വിവാദo ; ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ്

‘പെഗസസ് ‘ വിവാദo ; ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ്

പാരീസ്: ‘പെഗസസ് ‘ഫോൺ ചോർത്തൽ വിവാദo കണക്കിലെടുത്ത് ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. അദ്ദേഹം വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. പ്രസിഡൻറ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു .

മാ​ക്രോണിൻെറ ഫോണിലും’ പെഗസസ്​ ‘ഉപയോഗിച്ച്​ ചാരവൃത്തി നടത്തിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു .പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്​ സിറിൽ റാംപോസ തുടങ്ങിയവരാണ് ചോർത്തലിന് ഇരയായ മറ്റ് നേതാക്കൾ .

അതേസമയം ഇന്ത്യയിൽ​ ഫോൺ ചോർത്തൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രിംകോടതിയിൽ പൊതുതാൽപര്യഹരജി സമർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്​. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഫോൺ ചോർത്തൽ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .

Leave A Reply