ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍ ഇവ

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍ ഇവ

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. എന്നാല്‍ ക്രമേണ പഞ്ചസാരയുടെ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ കഴിയും.പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. പ്രാതലിനൊപ്പവും വൈകുന്നേരത്തെ സ്‌നാക്ക്‌സായോ അത്താഴത്തിന് ശേഷമോ രണ്ട് നേരം രണ്ട് വ്യത്യസ്ത തരം പഴങ്ങള്‍ കഴിക്കാം.

പഞ്ചസാരയ്ക്കു പകരം കലോറി കുറഞ്ഞ ഷുഗര്‍ സബ്സ്റ്റിറ്റിയൂട്ട് ഉപയോഗിക്കാം.സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ തിരിഞ്ഞെടുത്ത് കഴിക്കാം. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഇവയില്‍ പഞ്ചസാര വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പഴം കൂടിയാണ് സ്‌ട്രോബെറി. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ സ്‌ട്രോബെറി പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്. തൈരില്‍ പഴങ്ങളിട്ട് കഴിക്കുന്നതും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Leave A Reply