മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം ; റെയ്​ഡിനെതിരെ ശബ്​ദമുയർത്തണം :കെജ്​രിവാൾ

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം ; റെയ്​ഡിനെതിരെ ശബ്​ദമുയർത്തണം :കെജ്​രിവാൾ

ന്യൂഡൽഹി: മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ നടന്ന ആദായ നികുതി റെയ്​ഡിനെ രൂക്ഷമായി വിമർശിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ദൈനിക്​ ഭാസ്​കർ , യു.പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരത്​ സമാചാർ എന്നീ മാധ്യമ സ്ഥാപനങ്ങളിലാണ് റെയ്​ഡ്​ നടത്തിയത് .മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ്​ കേന്ദ്രസർക്കാറിന്‍റെതെന്നാണ് ​ കെജ്​രിവാൾ ആരോപിച്ചത് .

“ദൈനിക്​ ഭാസ്​കറിന്റെയും ഭാരത്​ സമാചാറിന്റെയും ഓഫീസുകളിൽ നടത്തിയ റെയ്​ഡ്​ മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​. ബി.ജെ.പിയുടെ ചൊൽപ്പടിക്ക്​ നിൽക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ്​ ഇതിലൂടെ നൽകിയത്​. ഇത്തരമൊരു ചിന്ത അപകടകരമാണ്​. എല്ലാവരും റെയ്​ഡിനെതിരെ ശബ്​ദമുയർത്തണം .” കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. ​അനാവശ്യ റെയ്​ഡുകൾ ഒഴിവാക്കി മാധ്യമ​ങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു .

പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിൻെറ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ചായിരുന്നു പരിശോധന. ദൈനിക് ഭാസ്‌കറിൻെറ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.

Leave A Reply
error: Content is protected !!