കശുഅണ്ടി തൊഴിലാളി ധർണ നടത്തി

കശുഅണ്ടി തൊഴിലാളി ധർണ നടത്തി

കൊല്ലം: അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുക, മിനിമം കൂലി പുതുക്കുക, 5000 രൂപ ധനസഹായം അനുവദിക്കുക, കൊവിഡ് വാക്സിൻ മുൻഗണന നൽകുക, കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കുക, കൊവിഡ് പശ്ചാത്തലത്തിൽ ബോണസ് ഹാജർ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് ഫാക്ടറി പടിക്കൽ ധർണ നടത്താൻ കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനം എടുത്തു. പ്രസിഡന്റ്‌ ജി. ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

Leave A Reply