ആഢംബരക്കാറിൽ കറങ്ങി മോഷണം നടത്തുന്ന പ്രതി പിടിയിൽ

ആഢംബരക്കാറിൽ കറങ്ങി മോഷണം നടത്തുന്ന പ്രതി പിടിയിൽ

പത്തനംതിട്ട: പലചരക്ക് കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പുനലൂര്‍ മുരളീമന്ദിരം വീട്ടില്‍ ചന്ദ്രകുമാര്‍(47) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് വാഴമുട്ടത്തായിരുന്നു ഇയാൾ മോഷണം നടത്തിയത്. ആലുവിളതെക്ക് റോബിന്‍ റോയിയുടെ കടയില്‍ ആഢംബര കാറിലെത്തിയ ചന്ദ്രകുമാര്‍ വിലകൂടിയ സിഗരറ്റ് ആവശ്യപ്പെട്ടു. ഇതെടുക്കാനായി റോബിന്‍ തിരിഞ്ഞപ്പോള്‍ മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോണും, മേശയില്‍ നിന്ന് 15000 രൂപയും ഇയാള്‍ മോഷ്ടിച്ചു.

ഇയാള്‍ പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ഫോണ്‍ നഷ്ടമായത് റോബിന്‍ അറിഞ്ഞത്. മേശതുറന്ന് നോക്കുമ്പോള്‍ പണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് റോബിന്‍ പത്തനംതിട്ട പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് സൈബർ സെൽ സഹായത്തോടെ ഇയാളെ പത്തനാപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply