കരകുളത്തെ ഡിജിറ്റൽ വിദ്യാഭ്യാസ പഞ്ചായത്തായി പ്രഖ്യാപിച്ചു

കരകുളത്തെ ഡിജിറ്റൽ വിദ്യാഭ്യാസ പഞ്ചായത്തായി പ്രഖ്യാപിച്ചു

നെടുമങ്ങാട്:കരകുളം ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിമൂന്ന് വിദ്യാലയങ്ങൾക്ക് ഡിജിറ്റൽ പഠന പദ്ധതിയുടെ ഭാഗമായുള്ള ടാബുകൾ വിതരണം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കുമാർ സ്വാഗതം പറഞ്ഞു .

ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് തുടങ്ങിയവർ പരിപാടിയിൽ പങ്ക് എടുത്തു.

Leave A Reply