ടോക്കിയോ ഒളിമ്പിക്സ് മാർച്ച്പാസ്; ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം ചുരുക്കി

ടോക്കിയോ ഒളിമ്പിക്സ് മാർച്ച്പാസ്; ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം ചുരുക്കി

ഒളിമ്പിക്സ് മാർച്ച്പാസിനായുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു.22 കായിക താരങ്ങളും 6 ഒഫീഷ്യലുകളും മാത്രം മാർച്ച്പാസിൽ പങ്ക് എടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മൻ പ്രീത് സിംഗും മുൻ നിരയിൽ നയിക്കും.നാളെ നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫിഷ്യലുകളുമായി ഇന്ത്യൻ സംഘം ഇറങ്ങുക.

ഓഗസ്റ്റ് 8നു നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാകവാഹകരായി രണ്ട് താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുക്കുന്നത്.പുരുഷ, വനിതാ താരങ്ങളെ പതാകയേന്താൻ തെരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയിരിന്നു. 2016ലെ റിയോ ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ ഇന്ത്യൻ പതാക കൈയിലേന്തിയത്. 2012 ലണ്ടനിൽ സുശീൽ കുമാറും 2008 ബെയ്ജിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡും പതാക പിടിക്കുകയും ചെയ്തിരുന്നു .

Leave A Reply