​ ഫ്രാൻസിൽ ​കോവിഡ്​ നാലാം തരംഗo ; വാക്​സിൻ പാസ്​പോർട്ട് പ്രാബല്യത്തിൽ ; പ്രതിഷേധം

​ ഫ്രാൻസിൽ ​കോവിഡ്​ നാലാം തരംഗo ; വാക്​സിൻ പാസ്​പോർട്ട് പ്രാബല്യത്തിൽ ; പ്രതിഷേധം

പാരിസ്​: ​കോവിഡ്​ വ്യാപനത്തിൽ നിന്ന് ഫ്രാൻസ് കര കയറുന്നതിനിടെ വീണ്ടും ഭീതി ഉയർത്തി നാലാം തരംഗം. കോവിഡ്​ വ്യാപനം രൂക്ഷമായതോടെ ഭരണ -പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ നടപ്പിലാക്കി .

50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, മാളുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും ഇതിൽ ഉൾപ്പെടും .കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്​പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

അതെ സമയം വാക്സിൻ സ്വീകരിക്കാത്തവരിലാണ് ​ പുതുതായി രോഗബാധ വ്യാപിച്ചതെന്ന് അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​.

​ കോവിഡ്​ നാലാം തരംഗത്തിന് മധ്യേയാണ് ഫ്രാൻസെന്ന് ​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ വ്യക്തമാക്കി . ഡെൽറ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതൽ വ്യാപിക്കുന്നത് ​. സർക്കാർ ‘ആരോഗ്യ പാസ്​ ‘നിർബന്ധമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. അതെ സമയം രാജ്യത്തെ ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്​. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​.

നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ്​ വാക്​സിൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്​ കാണിക്കാത്തവരെ താക്കീത്​ ചെയ്​തുവിടും. തുടർന്ന് വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്​ നിർബന്ധമാക്കിയിട്ടില്ല.

അതെ സമയം വാക്​സിൻ നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച്​ രാജ്യത്ത്​ കടുത്ത പ്രതിഷേധവും തുടരുകയാണ്​. പ്രസിഡന്‍റ്​ മാക്രോൺ ഏകാധിപത്യം നടപ്പാക്കുകയാണെന്ന രൂക്ഷ വിമർശനവുമായി ​ ഇവർ ​കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു സ്ഥലങ്ങളിൽ ആരോഗ്യ പാസ്​ നിർബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട് ​.അതെ സമയം വ്യക്​തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് ​ ഇടതുപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത് .

Leave A Reply