‘കനകം കാമിനി കലഹം’ ടീസർ മേക്കിം​ഗ് വീഡിയോ പുറത്തിറങ്ങി

‘കനകം കാമിനി കലഹം’ ടീസർ മേക്കിം​ഗ് വീഡിയോ പുറത്തിറങ്ങി

നിവിന്‍ പോളിയെ പ്രധാന വേഷത്തിൽ എത്തിച്ച് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.’ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25′ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷിന്‍റേതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് ഇത്. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ​ഗ്രാഫിക്സിന് തുല്യമായിരുന്നു ടീസർ. ഇപ്പോൾ ഇതാ ടീസറിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ.

ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിം​ഗ് വീഡിയോയില്‍ കാണാം. സെറ്റ് മുഴുവന്‍ തയ്യാറാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് അടക്കം ഉണ്ടാക്കിയിരിക്കുന്ന വീഡിയോയില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമായി കാണിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!